KERALALATEST NEWS

വോട്ട് ചെയ്യുന്നതിനിടെ 60കാരന്റെ അരയിൽ നിന്ന് എന്തോ താഴെവീണു; ശബ്‌ദം കേട്ടെത്തിയ പൊലീസുകാരെ തള്ളിയിട്ട് ഓടിരക്ഷപ്പെട്ടു

[ad_1]

voting

കുമളി: മദ്യകുപ്പിയുമായി വോട്ട് ചെയ്യാൻ എത്തിയയാൾ പിടിക്കപ്പെടുമെന്നായപ്പോൾ ഓടി രക്ഷപ്പെട്ടു. അരയിൽ തിരുകിയിരുന്ന മദ്യകുപ്പിക്ക് പെട്ടെന്ന് ജീവൻവച്ച്, അത് പെട്ടെന്ന് പുറത്ത് ചാടുമെന്നോ ഇങ്ങനെ ചതിക്കുമെന്നോ വോട്ട് ചെയ്യാനെത്തിയ മോനച്ചൻ (60) സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

ഉശിരിന് കൂട്ടുമായ പ്രിയപ്പെട്ട കൂട്ടുകാരനെ അരലിറ്റർ രൂപത്തിൽ അരയിൽ തിരുകിയതാണ് കുമളി ആറാം മൈൽസ്വദേശി മോനച്ചൻ. ആറാം മൈൽ സെന്റ് ഡോമിനിക് എൽ.പി സ്‌കൂളിലെ 72ാം ബൂത്തിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു മോനച്ചൻ. അരയിൽ അര ലിറ്ററിന്റെ ഒരു കുപ്പി തിരുകിയിരുന്നു. രാവിലെ പത്തോടെ വോട്ട് ചെയ്യാനായി ബൂത്തിനുള്ളിൽ കയറിയതും കുപ്പി താഴെ വീണു. ഇതു കണ്ട പൊലീസ് കുപ്പിയും കുപ്പിക്കാരനേയും പൊക്കാനുള്ള ശ്രമത്തിനിടയിൽ കുപ്പിക്കാരൻ പൊലീസിനെ തള്ളിയിട്ട് ഓടിരക്ഷപെട്ടു. പൊലീസ് കേസെടുത്തു.

ഇന്നലെ ചാലക്കുടിയിൽ പോളിംഗ് നടക്കുന്നതിനിടെ പാമ്പിനെ കണ്ടെത്തിയിരുന്നു. തുമ്പൂർമുഴി കാറ്റിൽ ബ്രീഡിംഗ് ഫാമിന്റെ ഫുഡ് ടെക്‌നോളജി കോളേജ് ഹാളിൽ രാവിലെ 11 മണിയോടെയാണ് അണലിപ്പാമ്പിനെ കണ്ടത്. വിശാലമായ ഹാളിന്റെ ജനലിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് പാമ്പ് ഇരിക്കുന്നത് കണ്ടത്. ഈ സമയം ഹാളിൽ വോട്ടർമാർ ഉണ്ടായിരുന്നില്ല. വിവരം അറിയിച്ചതിനെത്തുടർന്ന് കൊന്നക്കുഴി ഫോറസ്റ്റ് സ്‌റ്റേഷനിൽ നിന്നെത്തിയ വനപാലകർ പാമ്പിനെ പിടികൂടി കൊണ്ടുപോയി. വ്യാഴാഴ്ച വൈകിട്ട് ഹാളിൽ പരിശോധന നടക്കുമ്പോൾ പാമ്പിനെ കണ്ടിരുന്നില്ല.

[ad_2]

Source link

Related Articles

Back to top button