SPORTS

പ്രതികരിച്ചത് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചവർക്കെതിരേ; അശ്ലീല ആംഗ്യ വിവാദത്തിൽ ഗംഭീർ

[ad_1]

കാന്‍ഡി: ഏഷ്യാ കപ്പിനിടെ ഗാലറിയിലിരുന്ന ഒരു വിഭാഗം കാണികള്‍ക്ക് നേരേ അശ്ലീല ആംഗ്യം കാട്ടിയെന്ന ആരോപണത്തില്‍ മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. ‘വിരാട് കോലിയുടെ പേര് വിളിച്ച് പ്രകോപിപ്പിച്ചവര്‍ക്ക് നേരേ അശ്ലീല ആംഗ്യം കാണിച്ച് ഗൗതം ഗംഭീര്‍’ എന്ന പേരില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയില്‍ പ്രചരിച്ച വീഡിയോയുടെ സത്യാവസ്ഥയാണ് താരം വെളിപ്പെടുത്തിയത്. തിങ്കളാഴ്ച നടന്ന ഇന്ത്യ – നേപ്പാള്‍ മത്സരത്തിനിടെയായിരുന്നു സംഭവം. കമന്റേറ്ററായി ശ്രീലങ്കയിലുള്ള ഗംഭീര്‍, മത്സരം മഴ കാരണം തടസപ്പെട്ട് കമന്ററി ബോക്‌സിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ഒരു വിഭാഗത്തിന്റെ പ്രകോപനം.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ സത്യമല്ലെന്നും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചവര്‍ക്ക് നേരേയുണ്ടായ സ്വാഭാവികമായ പ്രതികരണമായിരുന്നു അതെന്നും ഗംഭീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

”സോഷ്യല്‍ മീഡിയയില്‍ കാണുന്നതിലൊന്നും ഒരു സത്യവുമില്ല കാരണം ആളുകള്‍ അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ മാത്രമാണ് കാണിക്കുന്നത്. നിങ്ങള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും കശ്മീരിനെക്കുറിച്ച് സംസാരിക്കുകയും ചെയ്താല്‍, നിങ്ങളുടെ മുമ്പിലുള്ള വ്യക്തി ഉറപ്പായും പ്രതികരിക്കും, പുഞ്ചിരിക്കാതെ നടന്നുപോകുകയും ചെയ്യും, ഇതാണ് വൈറലായ ആ വീഡിയോയുടെ സത്യം. അവിടെ രണ്ടോ മൂന്നോ പാകിസ്താനികള്‍ ഇന്ത്യാ വിരുദ്ധമായ കാര്യങ്ങളും കശ്മീരുമായി ബന്ധപ്പെട്ട കാര്യങ്ങളും വിളിച്ചുപറയുന്നുണ്ടായിരുന്നു. അതിനാല്‍, അത് എന്റെ സ്വാഭാവിക പ്രതികരണമായിരുന്നു. രാജ്യത്തിനെതിരേ പറയുന്നതൊന്നും എനിക്ക് കേട്ടിരിക്കാന്‍ സാധിക്കില്ല, അതിനാല്‍, അതായിരുന്നു എന്റെ പ്രതികരണം.” – ഗംഭീര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

[ad_2]

Source link

Related Articles

Back to top button