SPORTS

വീണ്ടും മലയാളി; അഞ്ച് വിക്കറ്റുമായി ശോഭന ആശ; WPL-ല്‍ ചരിത്രം, ബാംഗ്ലൂരിന് കിടിലന്‍ ജയം ബെംഗളൂരു: അഞ്ച് വിക്കറ്റുമായി മലയാളിതാരം …

[ad_1]

ബെംഗളൂരു: അഞ്ച് വിക്കറ്റുമായി മലയാളിതാരം ശോഭന ആശ തകർപ്പൻ പ്രകടനം പുറത്തെടുത്ത മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന് ത്രസിപ്പിക്കുന്ന വിജയം. വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിൽ യു.പി. വാറിയേഴ്‌സിനെ രണ്ട് റൺസിന് കീഴടക്കി. അവസാന ഓവറിൽ ജയിക്കാൻ 11 റൺസ് വേണ്ടിയിരുന്ന വാറിയേഴ്‌സിന് എട്ട് റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. സ്‌കോർ: ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് 20 ഓവറിൽ ആറിന് 157. യു.പി. വാറിയേഴ്‌സ് 20 ഓവറിൽ ഏഴിന് 155.

To advertise here, Contact Us

നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയാണ് തിരുവനന്തപുരത്തുകാരി ശോഭന ആശ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. 17-ാം ഓവറിൽ ലെഗ് സ്പിന്നറായ താരം മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് കളിയിൽ വഴിത്തിരിവായത്. ലീഗിൽ ഒരു മലയാളിതാരം അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത് ആദ്യമായിട്ടാണ്. വാറിയേഴ്‌സിനായി ഗ്രെയ്‌സ് ഹാരീസ് (38), ശ്വേത ഷെഹ്‌റാവത്ത് (31) എന്നിവർ തിളങ്ങി.

ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂരിനായി അർധസെഞ്ചുറി നേടിയ റിച്ച ഘോഷ് (37 പന്തിൽ 62), സബിനേനി മേഘന (44 പന്തിൽ 53) എന്നിവർ മികച്ച പ്രകടനം നടത്തി.

ഓപ്പണർമാരായ സോഫി ഡിവൈനും (ഒന്ന്) സ്മൃതി മന്ഥാനയും (13) പെട്ടെന്ന് പുറത്തായതോടെ ബാംഗ്ലൂർ സമ്മർദത്തിലായിരുന്നു. പിന്നാലെ എലീസ് പെറിയും (എട്ട്) പുറത്തായതോടെ ടീം മൂന്നിന് 54 റൺസെന്ന നിലയിലായി. നാലാം വിക്കറ്റിൽ ഒത്തുചേർന്ന റിച്ചയും മേഘനയും 50 പന്തിൽ 71 റൺസ് കൂട്ടിച്ചേർത്തു. മേഘന ഏഴ് ഫോറും ഒരു സിക്സും നേടി. റിച്ചയുടെ ഇന്നിങ്‌സിൽ 12 ഫോറുകളുണ്ട്. ഇവരും പുറത്തായതോടെ കൂറ്റൻ സ്കോറെന്ന ബാംഗ്ലൂരിന്റെ മോഹം പൊലിഞ്ഞു.

വാറിയേഴ്‌സിനായി രാജേശ്വരി ഗെയ്ക്‌വാദ് രണ്ടുവിക്കറ്റ് വീഴ്ത്തി.

[ad_2]

Source link

Related Articles

Back to top button