SPORTS

ഷുഐബ് ബഷീറിന് നാല് വിക്കറ്റ്; ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച, ഏഴ്‌ വിക്കറ്റ് നഷ്ടം റാഞ്ചി: നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ …

[ad_1]

റാഞ്ചി: നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 353 റണ്‍സിന് പുറത്താക്കിയതിനു പിന്നാലെ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. രണ്ടാംദിനം അവസാനിച്ചപ്പോള്‍ 219 റണ്‍സെടുക്കുന്നതിനിടെ ഏഴ്‌ വിക്കറ്റുകള്‍ നഷ്ടമായി. 117 പന്തില്‍ 73 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാള്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ കാര്യമായി ചെറുത്തുനിന്നത്. അഞ്ചാമതായാണ് ജയ്‌സ്വാള്‍ പുറത്തായത്. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലും (30) കുല്‍ദീപ് യാദവും (17) ആണ് ക്രീസില്‍.

To advertise here, Contact Us

ക്യാപ്റ്റന്‍ രോഹിത് ശര്‍മ (രണ്ട്), ശുഭ്മാന്‍ ഗില്‍ (38), രജത് പാട്ടിദര്‍ (17), രവീന്ദ്ര ജഡേജ (12), സര്‍ഫറാസ് ഖാന്‍ (14), രവിചന്ദ്രന്‍ അശ്വിന്‍ (1) എന്നിവരാണ് പുറത്തായ മറ്റു ബാറ്റര്‍മാര്‍. ഷുഐബ് ബഷീറിനാണ് നാല് വിക്കറ്റുകള്‍. ടോം ഹാര്‍ട്ട്‌ലി രണ്ടും ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി. ജെയിംസ് ആന്‍ഡേഴ്‌സന്റെ പന്തില്‍ ബെന്‍ ഫോക്‌സിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. ശുഭ്മാന്‍ ഗില്ലിനെയും രജത് പാട്ടിദറിനെയും ഷുഐബ് വിക്കറ്റിനു മുന്നില്‍ കുരുക്കി. ജയസ്വാളിനെ ബൗള്‍ഡാക്കിയാണ് ഷുഐബ് പുറത്താക്കിയത്. ഒലീ പോപ്പിന് ക്യാച്ച് നല്‍കി രവീന്ദ്ര ജഡേജയും മടങ്ങി. സര്‍ഫറാസ് ഖാനെയും അശ്വിനെയും ടോം ഹാര്‍ട്ട്‌ലിയാണ് പുറത്താക്കിയത്.

നേരത്തേ ഇംഗ്ലണ്ടിന് രണ്ടാംദിനം ശേഷിച്ച മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമായിരുന്നു. 104.5 ഓവറില്‍ 353 റണ്‍സെടുക്കുന്നതിനിടെ മുഴുവന്‍പേരും പുറത്തായി. രണ്ടാം ദിനത്തിലെ മൂന്ന് വിക്കറ്റും നേടിയത് രവീന്ദ്ര ജഡേജയാണ്. ഇതോടെ ജഡേജ നാലും ആകാശ് ദീപ് മൂന്നും വിക്കറ്റുകള്‍ നേടി.

അര്‍ധസെഞ്ചുറി തികച്ച ഒലീ റോബിന്‍സന്റെയും (58) ഷുഐബ് ബഷീറിന്റെയും (പൂജ്യം), ജെയിംസ് ആന്‍ഡേഴ്‌സന്റെയും (പൂജ്യം) വിക്കറ്റുകളാണ് തെറിച്ചത്. മൂന്ന് വിക്കറ്റും രവീന്ദ്ര ജഡേജയ്ക്കാണ്. റോബിന്‍സനെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിന്റെ കൈകളിലേക്കും ഷുഐബിനെ രജത് പാട്ടിദറിന്റെ കൈകളിലേക്കും നല്‍കിയാണ് വിക്കറ്റ് നേട്ടം. ജെയിംസ് ആന്‍ഡേഴ്‌സനെ വിക്കറ്റിനു മുന്നില്‍ കുരുക്കി. കഴിഞ്ഞ ദിവസം സെഞ്ചുറി നേടി മികച്ച പോരാട്ടവീര്യം തീര്‍ത്ത ജോ റൂട്ട് ഒരറ്റത്ത് പുറത്താവാതെ നിന്നു. 274 പന്തില്‍നിന്ന് 122* റണ്‍സാണ് സമ്പാദ്യം.

ഇംഗ്ലണ്ടിനായി സാക് ക്രോലി (42), ബെന്‍ ഡക്കറ്റ് (11), ജോണി ബെയര്‍സ്‌റ്റോ (38), ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ് (3), ബെന്‍ ഫോക്‌സ് (47), ടോം ഹാര്‍ട്ട്‌ലി (13), ഒലീ റോബിന്‍സണ്‍ (58) എന്നിങ്ങനെ സ്‌കോര്‍ ചെയ്തിരുന്നു. ഷുഐബ് ബഷീറും ഓലീ പോപ്പും ജെയിംസ് ആന്‍ഡേഴ്‌സനും പൂജ്യത്തിന് പുറത്തായി.

[ad_2]

Source link

Related Articles

Back to top button