SPORTS

സന്തോഷ് ട്രോഫിയില്‍ കേരളം ഇന്ന് മേഘാലയക്കെതിരേ; മത്സരം ഉച്ചയ്ക്ക് 2.30-ന്‌ ഇറ്റാനഗർ (ആന്ധ്രപ്രദേശ്): മികച്ച …

[ad_1]

ഇറ്റാനഗര്‍ (ആന്ധ്രപ്രദേശ്): മികച്ച കളി പുറത്തെടുക്കുക, നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചെടുക്കുക, നോക്കൗട്ട് ബർത്ത് സാധ്യത മെച്ചപ്പെടുത്തുക. സന്തോഷ് ട്രോഫി ഫുട്ബോളിൽ ഞായറാഴ്ച മേഘാലയയെ നേരിടുന്ന കേരള ടീമിന്റെ ചിന്തയിൽ മറ്റൊന്നുമില്ല. യൂപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് 2.30-നാണ് കേരളം നിർണായകമത്സരത്തിനിറങ്ങുന്നത്.

To advertise here, Contact Us

ഇനിയൊരു തോൽവിയോ സമനിലയോ കേരളത്തിന് വലിയ തിരിച്ചടിയാകും. നിലവിൽ ഗ്രൂപ്പ് എ-യിൽ രണ്ടു കളികളിൽ മൂന്നുപോയിന്റുമായി മൂന്നാംസ്ഥാനത്താണ് കേരളം.

പ്രതിസന്ധി

ആദ്യമത്സരത്തിൽ അസമിനെ 3-1ന് കീഴടക്കിയ കേരളം രണ്ടാം മത്സരത്തിൽ ഗോവയോട് എതിരില്ലാത്ത രണ്ടുഗോളിന് തോറ്റു. ഗോവയ്ക്കെതിരായ മത്സരത്തിൽ ചുവപ്പുകാർഡുകണ്ട കേരള പരിശീലകൻ സതീവൻ ബാലന് ഗാലറിയിലിരുന്ന് കളികാണേണ്ടിവരും. സഹപരിശീലകൻ പി.കെ. അസീസിനാകും ടീമിന്റെ ചുമതല. ഗോവയ്ക്കെതിരായ മത്സരത്തിനിടെ പേശിവലിവിനെത്തുടർന്ന് കളംവിട്ട ക്യാപ്റ്റൻ നിജോ ഗിൽബർട്ടും മേഘാലയക്കെതിരേ കളിക്കാനുണ്ടാകില്ല. ഇതോടെ മധ്യനിരയുടെ കരുത്ത് കുറയും. നിജോക്ക്‌ പകരം അക്ബർ സിദ്ദിഖ് ആദ്യ ഇലവനിൽ ഇറങ്ങും. ഗോവയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ സ്ട്രൈക്കർ സജീഷും കളിക്കുന്നത് സംശയമാണ്. അങ്ങനെവന്നാൽ ബി. നരേഷ് ആദ്യ ഇലവനിലെത്തും.

മറുവശത്ത് സർവീസസിനോടും അസമിനോടും തോൽവിവഴങ്ങിയെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനായതും ഗാലറിയുടെ പിന്തുണയും മേഘാലയക്ക് ആത്മവിശ്വാസമേകുന്നു.

[ad_2]

Source link

Related Articles

Back to top button