SPORTS

റാഞ്ചി ടെസ്റ്റിലെ അര്‍ധ സെഞ്ചുറി; ജയ്‌സ്വാളിനെത്തേടി മറ്റൊരു നേട്ടം കൂടി  റാഞ്ചി: ശനിയാഴ്ച ഇംഗ്ലണ്ടിനെതിരേ …

[ad_1]

റാഞ്ചി: ശനിയാഴ്ച ഇംഗ്ലണ്ടിനെതിരേ അര്‍ധ സെഞ്ചുറി തികച്ച യശസ്വി ജയ്‌സ്വാള്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ഇന്ത്യക്കുവേണ്ടി ഒരു ടെസ്റ്റ് പരമ്പരയില്‍ അറുന്നൂറിലധികം റണ്‍സ് നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. നാലാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് ജയ്‌സ്വാളിന്റെ നേട്ടം.

To advertise here, Contact Us

മുന്‍ ക്യാപ്റ്റന്‍മാരായ സുനില്‍ ഗവാസ്‌കര്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോലി, സര്‍ദേശായി എന്നിവരാണ് ഒരു ടെസ്റ്റ് പരമ്പരയില്‍ അറുന്നൂറിലധികം റണ്‍സ് നേടിയത്. ഇതില്‍ സര്‍ദേശായി ഒഴികെയുള്ളവര്‍ രണ്ടുതവണ 600 റണ്‍സിന് മുകളില്‍ നേടിയിട്ടുണ്ട്. ഇന്ത്യക്കാരുടെ ലിസ്റ്റില്‍ ഗവാസ്‌കറുടെ പേരിലാണ് ഏറ്റവും കൂടുതല്‍ റണ്‍സ്-774 റണ്‍സ്. 1930-ല്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നേടിയ 974 റണ്‍സാണ് ഏറ്റവും വലിയ സ്‌കോര്‍.

കഴിഞ്ഞവര്‍ഷമാണ് ഇരുപത്തിരണ്ടുകാരനായ ജയ്‌സ്വാള്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടി. ഇംഗ്ലണ്ടിനെതിരായ രണ്ടും മൂന്നും ടെസ്റ്റുകളില്‍ ഇരട്ട സെഞ്ചുറി നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരേ ശനിയാഴ്ച 117 പന്തുകള്‍ നേരിട്ട് 73 റണ്‍സെടുത്തു. ഒരു സിക്‌സും എട്ട് ഫോറും ചേര്‍ന്ന ഇന്നിങ്‌സാണിത്. അഞ്ചാമതായാണ് ജയ്‌സ്വാള്‍ പുറത്തായത്.

[ad_2]

Source link

Related Articles

Back to top button