SPORTS

സന്തോഷ് ട്രോഫിയില്‍ പിന്നെയും ജയമില്ലാതെ കേരളം; മേഘാലയയോട് സമനില വഴങ്ങി ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്ബോൾ …

[ad_1]

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ വീണ്ടും ജയമില്ലാതെ കേരളം. നിര്‍ണായക മത്സരത്തില്‍ മേഘാലയയോട് സമനില വഴങ്ങി. നാലാം മിനിറ്റില്‍ നരേഷിലൂടെ മുന്നിലെത്തിയ കേരളം, 76-ാം മിനിറ്റില്‍ പെനാല്‍റ്റി വഴങ്ങിയതോടെ കളി സമനലയില്‍ പിരിഞ്ഞു.

To advertise here, Contact Us

കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ കേരളം ഗോൾ നേടി. മധ്യത്തില്‍നിന്ന് പന്ത് സ്വീകരിച്ച് റിസ്‌വാനലി ചിപ്പ് ചെയ്ത പന്ത് നരേഷിലേക്കെത്തി. വലയിലേക്ക് തട്ടിയിട്ട് നരേഷ് കേരളത്തെ മുന്‍പിലെത്തിച്ചു (1-0). ഇരുഭാഗത്തേക്കും ആക്രമണങ്ങള്‍ കണ്ട ആദ്യ പകുതി ആ നിലയില്‍ത്തന്നെ അവസാനിച്ചു.

രണ്ടാംപകുതിയിലെ 77-ാം മിനിറ്റിലാണ് മേഘാലയയുടെ സമനില ഗോള്‍ വന്നത്. 76-ാം മിനിറ്റില്‍ ഷീന്‍ സ്റ്റീവന്‍സനെ ശരത് പ്രശാന്ത് വീഴ്ത്തിയതിന് മേഘാലയക്കനുകൂലമായ പെനാല്‍റ്റി ലഭിച്ചു. പെനാല്‍റ്റി അസ്ഹര്‍ തടുത്തെങ്കിലും റീബൗണ്ട് വന്ന പന്ത് വലയിലെത്തിച്ചു. ഇതോടെ 1-1 സമനിലയിലായി.

[ad_2]

Source link

Related Articles

Back to top button