SPORTS

അവസാന പന്തില്‍ സജനയുടെ സിക്‌സ്; ഡബ്ല്യൂ.പി.എലില്‍ ആദ്യ മത്സരത്തില്‍ മുംബൈക്ക് ജയം ബെംഗളൂരു: വനിതാ പ്രീമിയർ ടി 20 …

[ad_1]

ബെംഗളൂരു: വനിതാ പ്രീമിയര്‍ ടി 20 ലീഗ് രണ്ടാം എഡിഷനിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിന് ജയം. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. മറുപടിയായി മുംബൈ നാല് വിക്കറ്റുകള്‍ കൈയിലിരിക്കേ നിശ്ചിത ഓവറില്‍ 173 റണ്‍സെടുത്ത് ജയിച്ചു. ആലിസ് കാപ്‌സിയുടെ ഓള്‍റൗണ്ട് പ്രകടനം ഡല്‍ഹിയെ രക്ഷിച്ചില്ല.

To advertise here, Contact Us

അവസാന പന്തില്‍ അഞ്ചു റണ്‍സ് വേണ്ടിടത്ത്, സിക്‌സ് നേടി വയനാട്ടുകാരി സജന സജീവനാണ് മുംബൈക്ക് ജയമൊരുക്കിയത്. ആലിസ് കാപ്‌സി എറിഞ്ഞ അവസാന ഓവറില്‍ മുംബൈക്ക് 12 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ പൂജ വസ്ത്രകാര്‍ പുറത്തായി. രണ്ടാം പന്തില്‍ രണ്ട് റണ്‍സും മൂന്നാം പന്തില്‍ ഒരു റണ്ണുമാണ് നേടാനായത്. മൂന്ന് പന്തുകള്‍ ശേഷിക്കേ വേണ്ടത് ഒന്‍പത് റണ്‍സ്. നാലാം പന്ത് ഹര്‍മന്‍പ്രീത് കൗര്‍ ബൗണ്ടറി കടത്തി. അഞ്ചാം പന്തില്‍ കൗര്‍ പുറത്താവുകയും ചെയ്തു. തുടര്‍ന്നു വന്ന സജന സിക്‌സടിച്ച് കളി മുംബൈയെ വിജയിപ്പിക്കുകയായിരുന്നു.

ഡല്‍ഹിക്കായി ആലിസ് കാപ്‌സി (53 പന്തില്‍ 75), ജെമീമ റോഡ്രിഗസ് (24 പന്തില്‍ 42), മേഗ് ലാനിങ് (25 പന്തില്‍ 31) എന്നിവര്‍ തിളങ്ങി. മുംബൈക്കുവേണ്ടി നാറ്റ്‌സിവര്‍ ബ്രണ്ടും അമേലിയ കെറും രണ്ടും ശബ്‌നിം ഇസ്മായില്‍ ഒന്നും വിക്കറ്റുകള്‍ നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ യസ്തിക ഭാട്യയുടെയും (45 പന്തില്‍ 57), ഹര്‍മന്‍പ്രീത് കൗറിന്റെയും (34 പന്തില്‍ 55), അമേലിയ കെറിന്റെയും (18 പന്തില്‍ 24) മികവിലാണ് ജയിച്ചത്. ഡല്‍ഹിക്കുവേണ്ടി ആലീസ് കാപ്‌സി, അരുന്ധതി റെഡ്ഢി എന്നിവര്‍ രണ്ടും മറിസാനെ കാപ്പ് ഒന്നും വിക്കറ്റ് നേടി.

[ad_2]

Source link

Related Articles

Back to top button