SPORTS

സന്തോഷ് ട്രോഫിയിലുണ്ട് 'കേരളത്തിന്റേതല്ലാത്ത' മലയാളിപ്പട അരുണാചലിൽ നടക്കുന്ന 77-ാമത് സന്തോഷ് …

[ad_1]

അരുണാചലിൽ നടക്കുന്ന 77-ാമത് സന്തോഷ് ട്രോഫിയില്‍ പന്തുതട്ടാനിറങ്ങുന്നത് മലയാളികളുടെ ഒരേയൊരു ഇലവന്‍ മാത്രമല്ല. സര്‍വീസസ് (6), കര്‍ണാടക (3), റെയില്‍വേസ് (2), ഡല്‍ഹി (1) ടീമുകളിലായി 12 മലയാളികള്‍ വേറെയുമുണ്ട്. പി.പി. ഷഫീല്‍, രാഹുല്‍ രാമകൃഷ്ണന്‍, ജിജോ ഫ്രെഡി, വിജയ് ജെറാള്‍ഡ്, റോബന്‍സണ്‍ ആര്‍., ജിജോ ജെറോണ്‍ എന്നിവരാണ് സര്‍വീസസിലെ മലയാളികള്‍. ക്രിസ്തുരാജ്, ഷാനിദ് വാളന്‍, സി.കെ. റാഷിദ് എന്നിവര്‍ കര്‍ണാടകയ്ക്കുവേണ്ടി കളിക്കുന്നു. എസ്. രാജേഷ്, സിജു സ്റ്റീഫന്‍ എന്നിവര്‍ റെയില്‍വേസിനും ആശിഷ് സിബി ഡല്‍ഹിക്കും ബൂട്ടുകെട്ടുന്നു. ഓരോരുത്തരെയും പരിചയപ്പെടാം.

To advertise here, Contact Us

1. പി.പി ഷഫീല്‍

കോഴിക്കോട് പയ്യാനക്കലിനടുത്ത് കപ്പക്കല്‍ സ്വദേശിയായ ഷഫീല്‍ സര്‍വീസസിന്റെ പ്രതിരോധനിര താരമാണ്. കരസേനയിലെ ജീവനക്കാരനായ ഈ 26-കാരന്റെ നാലാം സന്തോഷ് ട്രോഫിയാണിത്. 2017, 2019 വര്‍ഷങ്ങളില്‍ കര്‍ണാടകയ്ക്കായി കളത്തിലിറങ്ങിയ ഷഫീല്‍ കഴിഞ്ഞ തവണയാണ് സര്‍വീസസിനായി ആദ്യമായി കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ മേഘാലയക്കെതിരേ സര്‍വീസസ് ജയം നേടിയത് ഷഫീലിന്റെ ഗോളിലായിരുന്നു. കോഴിക്കോട് കല്ലായി സിഎഫ്‌സിഎയിലൂടെയായിരുന്നു കരിയര്‍ തുടങ്ങിയത്. ആലിക്കോയ, സുഹറാബി ദമ്പതികളുടെ മകനാണ്.

2. രാഹുല്‍ രാമകൃഷ്ണന്‍

28-കാരനായ രാഹുല്‍ രാമകൃഷ്ണന്‍ സര്‍വീസസിന്റെ ഇടതുവിങ്ങറാണ്. എട്ടു വര്‍ഷമായി കരസേനയില്‍ ജോലി ചെയ്യുന്ന താരം പാലക്കാട് മാപ്പിളക്കാട് സ്വദേശിയാണ്. അച്ഛന്‍ രാമകൃഷ്ണന്‍, അമ്മ ശാന്ത. ബിഎഫ്സി മാപ്പിളക്കാടിലൂടെ കരിയറിന് തുടക്കമിട്ട രാഹുലിന്റെ ആദ്യ സന്തോഷ് ട്രോഫി ടൂര്‍ണമെന്റാണിത്.

3. ജിജോ ഫ്രെഡി

തിരുവനന്തപുരം, പൊഴിയൂര്‍ സ്വദേശിയായ ജിജോ ഫ്രെഡി സര്‍വീസസിന്റെ സെന്റര്‍ മിഡ്ഫീല്‍ഡറാണ്. ഏഴു വര്‍ഷമായി നാവികസേനയില്‍ ജോലി ചെയ്യുന്ന ഈ 26-കാരന്റെ ആദ്യ സന്തോഷ് ട്രോഫിയാണിത്. ഉദയ പരുത്തിയൂര്‍ ക്ലബ്ബിലൂടെ കരിയര്‍ തുടങ്ങിയ ജിജോ 2015-ല്‍ ഇന്ത്യന്‍ ജൂനിയര്‍ ക്യാമ്പിലും അംഗമായിരുന്നു. ഫ്രെഡി ഫ്രാന്‍സിസ് – രാജം ദമ്പതികളുടെ മകനാണ്.

4. വിജയ് ജെറാള്‍ഡ്

സര്‍വീസസിന്റെ അറ്റാക്കിങ് മിഡ്ഫീല്‍ഡറായ വിജയ് ജെറാള്‍ഡിന്റെ സ്വദേശവും തിരുവനന്തപുരം, പൊഴിയൂരാണ്. രണ്ടര വര്‍ഷമായി നാവികസേന ജീവനക്കാരനായ ഈ 23-കാരന്റെ ആദ്യ സന്തോഷ് ട്രോഫിയാണ് ഇത്തവണത്തേത്. രണ്ടാം മത്സരത്തില്‍ അരുണാചലിനെതിരേ ഒരു ഗോള്‍ സ്‌കോര്‍ ചെയ്ത വിജയ്, ഉദയ പരുത്തിയൂരിലൂടെയാണ് കരിയറിന് തുടക്കമിട്ടത്. ജെറാള്‍ഡ് – ബ്രിജിത്ത് ദമ്പതികളുടെ മകനാണ്.

5. റോബിന്‍സണ്‍ ആര്‍

സര്‍വീസസിന്റെ ഗോള്‍വല കാക്കുന്ന ഈ 27-കാരന്‍ തിരുവനന്തപുരം പുല്ലുവിള സ്വദേശിയാണ്. ഏഴു വര്‍ഷമായി നാവികസേനയുടെ ഭാഗമാണ്. റോബിന്‍ – തങ്കം ദമ്പതികളുടെ മകനാണ്. ആര്‍ബിഐക്ക് ഗസ്റ്റ്

6. ജിജോ ജെറോണ്‍

തിരുവനന്തപുരം പുല്ലുവിള സ്വദേശിയാണ് സര്‍വീസസിന്റെ റൈറ്റ് ബാക്കായ ജിജോ ജെറോണ്‍. ഒമ്പത് വര്‍ഷമായി വ്യോമസേന ജീവനക്കാനായ ഈ 31-കാരന്റെ മൂന്നാം സന്തോഷ് ട്രോഫിയാണിത്. 2018-ല്‍ കിരീടം നേടിയ സര്‍വീസസ് ടീമിന്റെ ഭാഗമായിരുന്നു ജിജോ. ജെറോണ്‍ – സുരഭി ദമ്പതികളുടെ മകനാണ്.

ഷാനിദ് വാളന്‍, സി.കെ. റാഷിദ്, ക്രിസ്തുരാജ് ടി.

7. ക്രിസ്തുരാജ് ടി

കര്‍ണാടക ഗോള്‍കീപ്പറായ ക്രിസ്തുരാജ്, തിരുവനന്തപുരം അടിമലത്തുറ സ്വദേശിയാണ്. മുന്‍ കേരള യുണൈറ്റഡ് താരം കൂടിയായ ഈ 22-കാരന്‍ നിലവില്‍ ബെംഗൂരു സ്‌പോര്‍ട്ടിങ്ങിനായാണ് കളിക്കുന്നത്. തതയൂസ് – ഗ്രേസി ദമ്പതികളുടെ മകനാണ്.

8. ഷാനിദ് വാളന്‍

മലപ്പുറത്തുകാരനായ ഷാനിദ് വാളന്‍, കര്‍ണാടകയുടെ സെന്റര്‍ ബാക്കാണ്. നിലവില്‍ ബെംഗൂരു സ്‌പോര്‍ട്ടിങ്ങിന്റെ താരമാണ് ഈ 28-കാരന്‍. ഷബീര്‍ – റസിയ ദമ്പതികളുടെ മകനാണ്.

9. സി.കെ റാഷിദ്

മലപ്പുറം മമ്പാട് സ്വദേശിയായ റാഷിദ് കര്‍ണാടകയുടെ മുന്നേറ്റനിര താരമാണ്. നിലവില്‍ ബെംഗളൂരു എഫ്സിയുടെ ഭാഗമായ ഈ 18-കാരന്‍ ഡല്‍ഹിക്കെതിരായ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ആസാദ് – റഹ്‌മത്ത് ദമ്പതികളുടെ മകനാണ്.

ആശിഷ് സിബി

10. ആശിഷ് സിബി (ഡല്‍ഹി)

കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ആശിഷ് സിബി ഡല്‍ഹി സന്തോഷ് ട്രോഫി ടീമിന്റെ ഗോള്‍കീപ്പറാണ്. സുദേവ ഡല്‍ഹിയുടെ താരമായ ഈ 23-കാരന്റെ ആദ്യ സന്തോഷ് ട്രോഫിയാണിത്. ഇപ്പോള്‍ ഡല്‍ഹി രാജൗരി ഗാര്‍ഡനിലാണ് താമസം. സിബി ജോസഫ് – ഷൈനി ദമ്പതികളുടെ മകനാണ്.

എസ്. രാജേഷ്‌

11. എസ്. രാജേഷ്

തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശിയായ രാജേഷ് റെയില്‍വേസിന്റെ മുന്നേറ്റനിരക്കാരനാണ്. 31-കാരനായ രാജേഷിന്റെ എട്ടാം സന്തോഷ് ട്രോഫിയാണിത്. 2012, 2013, 2018 വര്‍ഷങ്ങളില്‍ കര്‍ണാടകയ്ക്കായി കളത്തിലിറങ്ങിയ രാജേഷ് 2014-ല്‍ റണ്ണറപ്പായ റെയില്‍വേസ് ടീമിലും അംഗമായിരുന്നു. തുടര്‍ന്ന് 2015, 2017 വര്‍ഷങ്ങളിലും റെയില്‍വേസിനായി കളത്തിലിറങ്ങി. 2022-ല്‍ കേരളത്തിനായി യോഗ്യതാ റൗണ്ടില്‍ ഇറങ്ങിയെങ്കിലും പരിക്ക് കാരണം ഫൈനല്‍ റൗണ്ടില്‍ കളിക്കാനായില്ല. ഗോകുലം കേരള എഫ്സിക്കായി ഐ ലീഗിലും ബൂട്ടുകെട്ടിയിട്ടുണ്ട്. സൂസനായകം – മേരി ജോണ്‍ ദമ്പതികളുടെ മകനാണ്.

സിജു സ്റ്റീഫന്‍

12. സിജു സ്റ്റീഫന്‍

തിരുവനന്തപുരം പുതിയതുറ സ്വദേശിയായ സിജു റെയില്‍വേസിന്റെ ഡിഫന്‍ഡറാണ്. ഈ 23-കാരന്റെ രണ്ടാം സന്തോഷ് ട്രോഫിയാണിത്. കിക്ക് സ്റ്റാര്‍ട്ട് ബെംഗളൂരുവിന്റെ താരമായ സിജു 2022-ല്‍ കര്‍ണാടകയ്ക്കാണ് കളിച്ചത്. സ്റ്റീഫന്‍ – സരോജം ദമ്പതികളുടെ മകനാണ്.

[ad_2]

Source link

Related Articles

Back to top button