SPORTS

പ്രാരബ്ധം മാറാൻ ക്രിക്കറ്റ് കളിച്ചു; സജന ഇപ്പോൾ മലയാളികളുടെ മാത്രമല്ല, മുംബൈക്കാരുടെയും ഹീറോ

[ad_1]

ജയിക്കാന്‍ രണ്ട് പന്തില്‍ വേണ്ടത് അഞ്ച് റണ്‍സ്. ആദ്യ പന്തില്‍ ഹര്‍മന്‍പ്രീത് ഔട്ട്. ഒറ്റ പന്ത് ശേഷിക്കേ, വേണ്ടത് അഞ്ച് റണ്‍സ്. ഒരു ഫോര്‍ പോലും മുംബൈ ഇന്ത്യന്‍സിനെ വിജയിപ്പിക്കില്ല. ആയിടത്തേക്കാണ് വയനാട്ടുകാരിയായ സജന സജീവന്‍ ബാറ്റുമായെത്തുന്നത്. ആലിസ് കാപ്‌സിയുടെ ഓവറിലെ ആ അവസാന പന്ത് സജന സിക്‌സർ തൂക്കി. ഫലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ മുംബൈക്ക് ത്രസിപ്പിക്കുന്ന ജയം.

To advertise here, Contact Us

വീട്ടിലെ പ്രാരബ്ധങ്ങളില്‍നിന്ന് രക്ഷനേടാന്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങിയ സജന അങ്ങനെ മുംബൈ ആരാധകരുടെ ഹീറോയായി. താരങ്ങള്‍ക്ക് ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയിരുന്ന 150 രൂപ ദിവസ അലവന്‍സ് സ്വപ്‌നം കണ്ടാണ് കളി തുടങ്ങിയത്. ഓട്ടോ ഡ്രൈവറായ അച്ഛന്‍ ജി. സജീവനും മാനന്തവാടി നഗരസഭാംഗമായ അമ്മ ശാരദ സജീവനും മകളുടെ സ്വപ്‌നങ്ങള്‍ക്കൊപ്പമുണ്ടായിരുന്നെങ്കിലും ഭാരിച്ച ചെലവ് അവര്‍ക്ക് താങ്ങാനാവുമായിരുന്നില്ല.

തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ വനിതാ ക്രിക്കറ്റ് ടീം ആരംഭിച്ചത് സജനയും സംഘവുമാണ്. വയനാട് ജില്ലാ ടീം, അണ്ടര്‍0-19 ടീം, അണ്ടര്‍-23 ടീം സീനിയര്‍ ടീമുകളുടെ നായിക, കേരള സീനിയര്‍ ടീം, ഇന്ത്യ എ ടീം എന്നിവയിലെല്ലാം സജന കളിച്ചു. ഐ.പി.എല്‍. താരലേലത്തില്‍ 15 ലക്ഷം രൂപയ്ക്കാണ് സജനയെ മുംബൈ വിളിച്ചെടുത്തത്. മുന്‍ അണ്ടര്‍-23 ടീമിന്റെ ക്യാപ്റ്റനായിരുന്നു. മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാനാവുമെന്നതാണ് സജനയുടെ പ്രത്യേകത.

[ad_2]

Source link

Related Articles

Back to top button