SPORTS

'ഫിറ്റ്‌നസിന് യോജിച്ച ഭക്ഷണമല്ല'; ഹര്‍ദിക് പാണ്ഡ്യയുടെ പുതിയ വീഡിയോ പുറത്ത്  മുംബൈ: ഐ.പി.എലിൽ മുംബൈ ഇന്ത്യൻസിന്റെ …

[ad_1]

മുംബൈ: ഐ.പി.എലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പുതിയ ക്യാപ്റ്റനായി നിയമിതനായ ഹര്‍ദിക് പാണ്ഡ്യയുടെ പുതിയൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നു. ഭക്ഷണം കൊണ്ടുവന്നയാളോട് പരാതിപ്പെടുന്നതാണ് വീഡിയോ. കൊണ്ടുവന്ന ഭക്ഷണം തന്റെ ഫിറ്റ്‌നസിന് അനുയോജ്യമല്ലെന്നാണ് ഹര്‍ദിക് പറയുന്നത്. എന്നാല്‍ ഹര്‍ദിക്കിനെ ബോധ്യപ്പെടുത്താന്‍ ഷെഫ് പരമാവധി ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

To advertise here, Contact Us

ധോക്‌ലയും ജലെബിയുമാണ് ഹര്‍ദിക്കിനായി തീന്‍മേശയിലെത്തിച്ചത്. എന്നാല്‍ അത് തന്റെ ഫിറ്റ്‌നസിന് പറ്റിയ ഭക്ഷണമെല്ലെന്ന് ഹര്‍ദിക് പറയുന്നു. എന്നാല്‍ ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെടുകയാണ് ഷെഫ് ചെയ്യുന്നത്. ഹര്‍ദിക്കിന്റെ ഫിറ്റ്‌നസിനോടുള്ള അര്‍പ്പണ ബോധത്തില്‍ പുകഴ്ത്തിക്കൊണ്ട് നിരവധി പേര്‍ രംഗത്തെത്തി. അതേസമയം പി.ആര്‍. വര്‍ക്കിന്റെ ഭാഗമായി പുറത്തുവിട്ട വീഡിയോ എന്ന് വിമര്‍ശിക്കുന്നവരുമുണ്ട്.

രോഹിത് ശര്‍മയെ മാറ്റി ഹര്‍ദിക് പാണ്ഡ്യയാണ് പുതിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി വരിക.

[ad_2]

Source link

Related Articles

Back to top button