SPORTS

ഒരു ജയമകലെ 24-ാം ഗ്രാന്‍ഡ്സ്ലാം; വിംബിള്‍ഡണ്‍ ഫൈനലില്‍ പ്രവേശിച്ച് സൂപ്പര്‍താരം നൊവാക് ജോക്കോവിച്ച്

[ad_1]

ലണ്ടന്‍: സെര്‍ബിയന്‍ സൂപ്പര്‍താരം നൊവാക് ജോക്കോവിച്ച് 2023 വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഇറ്റാലിയന്‍ താരം ജാന്നിക് സിന്നറിനെ പരാജയപ്പെടുത്തിയാണ് ജോക്കോയുടെ ഫൈനല്‍ പ്രവേശം. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരത്തിന്റെ വിജയം. 24-ാം ഗ്രാന്‍ഡ്സ്ലാമും എട്ടാം വിംബിള്‍ഡണ്‍ കിരീടവും മോഹിച്ചാണ് ജോക്കോവിച്ച് കലാശപ്പോരില്‍ റാക്കറ്റേന്തുക.സ്‌കോര്‍: 3-6,4-6,6-7(4-7)

ആദ്യ സെറ്റില്‍ തന്നെ ജാന്നിക് സിന്നറിനെതിരേ തകര്‍പ്പന്‍ പ്രകടനമാണ് ജോക്കോ കാഴ്ചവെച്ചത്. സിന്നറിന്റെ സര്‍വ്വ് ഭേദിച്ച് മുന്നേറിയ സെര്‍ബിയന്‍ താരം 6-3 ന് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും ജോക്കോവിച്ചിന്റെ മുന്നേറ്റം തന്നെയാണ് സെന്റര്‍ കോര്‍ട്ടില്‍ നിറഞ്ഞുനിന്നത്. 6-4 ന് രണ്ടാം സെറ്റ് ജോക്കോ നേടി.

എന്നാല്‍ മൂന്നാം സെറ്റില്‍ ഇറ്റാലിയന്‍ താരം കടുത്ത വെല്ലുവിളി ഉയര്‍ത്തി. ജോക്കോയ്‌ക്കെതിരേ പോരാടിയ സിന്നര്‍ സെറ്റ് 6-6 ലെത്തിച്ചു. ടൈബ്രേക്കറിലേക്ക് നീണ്ടതോടെ മൂന്നാം സെറ്റ് ആവേശകരമായി. ടൈ ബ്രേക്കറിലും തുടക്കത്തില്‍ സിന്നറായിരുന്നു മുന്നിട്ടുനിന്നത്. എന്നാല്‍ ജോക്കോ പരിചയസമ്പത്തോടെ റാക്കറ്റേന്തിയതോടെ ഇറ്റാലിയന്‍ താരത്തിന് പിടിച്ചുനില്‍ക്കാനായില്ല. മൂന്നാം സെറ്റും മത്സരവും കലാശപ്പോരിലേക്കുള്ള ടിക്കറ്റും ജോക്കോ സ്വന്തമാക്കി.

കാര്‍ലോസ് അല്‍ക്കാരസ്-ഡാനിയേല്‍ മെദ്‌വദേവ് എന്നിവര്‍ തമ്മിലുള്ള രണ്ടാം സെമിയിലെ വിജയിയേയാണ് ജോക്കോ കലാശപ്പോരില്‍ നേരിടുക. ഞായറാഴ്ചയാണ് ഫൈനല്‍. 24-ാം ഗ്രാന്‍ഡ്സ്ലാം ലക്ഷ്യമിട്ടാണ് ജോക്കോ കലാശപ്പോരിനിറങ്ങുക. നേരത്തേ ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടതോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടുന്ന പുരുഷതാരമായി ജോക്കോ മാറിയിരുന്നു. ഒരു ഗ്രാന്‍ഡ്സ്ലാം കൂടി നേടാനായാല്‍ ടെന്നീസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഗ്ലാന്‍ഡ്സ്ലാം നേടിയ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോഡിനൊപ്പം ജോക്കോയ്‌ക്കെത്താനാകും.

[ad_2]

Source link

Related Articles

Back to top button