SPORTS

ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി: നിലവിലെ ചാമ്പ്യന്മാരായ കൊറിയയെ നാണംകെടുത്തി മലേഷ്യ ഫൈനലില്‍

[ad_1]

ചെന്നൈ: 2023 ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി ഫൈനലിലെത്തുന്ന ആദ്യ ടീമായി മലേഷ്യ. സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ കൊറിയയെ നാണംകെടുത്തിയാണ് മലേഷ്യ കലാശപ്പോരിന് യോഗ്യത നേടിയത്. രണ്ടിനെതിരേ ആറുഗോളുകള്‍ക്കാണ് മലേഷ്യയുടെ വിജയം.

ഫൈനലില്‍ ഇന്ത്യ-ജപ്പാന്‍ സെമി ഫൈനല്‍ മത്സരവിജയിയെ മലേഷ്യ നേരിടും. മലേഷ്യയ്ക്ക് വേണ്ടി അര്‍സായി നജ്മി അസ്ലനും ഷെല്ലോ സില്‍വെറിയസും ഇരട്ടഗോള്‍ നേടിയപ്പോള്‍ ഫൈസല്‍, അക്മല്‍ എന്നിവരും ലക്ഷ്യം കണ്ടു. കൊറിയയ്ക്ക് വേണ്ടി ചിയാവോണ്‍ ജി വൂ, ജാങ് ജോങ്യുന്‍ എന്നിവര്‍ ഗോളടിച്ചു.

മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ കൊറിയയാണ് ലീഡെടുത്തത്. പിന്നാലെ മലേഷ്യ ഒരു ഗോള്‍ തിരിച്ചടിച്ചു. പിന്നീട് മലേഷ്യ ലീഡുയര്‍ത്തിയെങ്കിലും കൊറിയ തിരിച്ചടിച്ചു. ഇതോടെ ആദ്യ ക്വാര്‍ട്ടറില്‍ മത്സരം 2-2 ന് സമനിലയിലായി. എന്നാല്‍ രണ്ട്, മൂന്ന്, നാല് ക്വാര്‍ട്ടറുകളില്‍ കൊറിയയെ നിസ്സഹായരാക്കി മലേഷ്യ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. നിലവിലെ ചാമ്പ്യന്മാരെ നിലംതൊടാനനുവദിക്കാതെ മലേഷ്യ വിജയം നേടിയെടുത്തു.

[ad_2]

Source link

Related Articles

Back to top button