KERALALATEST NEWS

വരുന്നത് മഴക്കാലം,​ കാരണം ലാ നിന,​ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

[ad_1]

-heavy-rain

ന്യൂഡൽഹി : ഇന്ത്യയിൽ മൺസൂണുമായി ബന്ധപ്പെട്ട് ലാ നിന ആഗസ്റ്റ്- സെപ്കംബർ മാസത്തോടെ ആരംഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ ,​ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങൾ ഒഴികെ രാജ്യത്തിന്റെ മിക്ക സ്ഥലങ്ങളിലും സാധാരണയിൽ കവിഞ്ഞ മഴ പെയ്യാൻ സാദ്ധ്യതയുണ്ട്,. ലാ നിന എത്തിയ ഒമ്പത് തവണയും ഇന്ത്യയിൽ സാധാരണയിലും കൂടുതൽ മഴ അനുഭവപ്പെട്ടതായി ഐ.എം.ഡി മേധാവി മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു.

ഈ വർഷം ജൂൺ സെപ്തംബർ മാസങ്ങളിൽ ഇന്ത്യയിൽ സാധാരണ മൺസൂൺ റിപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജൻസിയായ സ്കൈമാറ്റ് അറിയിച്ചു. പ്രവചനമനുസരിച്ച് മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലും മതിയായ മഴ ലഭിക്കും. ബീഹാർ,​ ജാർഖണ്ഡ്,​ ഒഡിഷ,​ പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ജൂലായ് – ആഗസ്റ്റ് മാസങ്ങളിൽ കുറഞ്ഞ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ട്. വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ സീസണിന്റെ ആദ്യ പകുതിയിൽ സാധാരണയുള്ളതിനെക്കാൾ കുറവ് മഴയായിരിക്കും ഇത്തവണ ഉണ്ടാവുക.

എൽ നിനോ അതിവേഗം ലാ നിനയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സ്കൈമെറ്റ് മാനേജിംഗ് ഡയറക്ടർ ജതിൻ സിംഗ് പറഞ്ഞു. ലാ നിന വർഷങ്ങളിൽ മൺസൂൺ പ്രവാഹം ശക്തമാകും. മാത്രമല്ല, സൂപ്പർ എൽ നിനോ ശക്തമായ ലാ നിനയിലേക്കുള്ള മാറ്റം നല്ല മൺസൂൺ സൃഷ്ടിക്കാറുണ്ട്. പ്രാരംഭ ഘട്ടത്തെ അപേക്ഷിച്ച് മൺസൂൺ സീസണിൻ്റെ രണ്ടാം പകുതിയിൽ വലിയ കുതിച്ചുചാട്ടമുണ്ടാകും.

അതേസമയം കേരളത്തിൽ കാലവർഷം ഇത്തവണ പതിവിലും നേരെത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . മെയ് അവസാന വാരത്തോടെ കാലവർഷമെത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. എൽനിനോയുടെ സ്വാധീനം കുറഞ്ഞതോടെ വേനൽമഴ കൂടും. സംസ്ഥാനത്ത് ഈ മാസം 18 മുതൽ വേനൽമഴ ശക്തിപ്പെടും. അതുപോലെ തന്നെ നാളെയും മറ്റന്നാളും മദ്ധ്യ- തെക്കൻ കേരളത്തിലും കോഴിക്കോട്, വയനാട് ജില്ലകളിലും മഴ ലഭിക്കും. 20 ന് ശേഷം വടക്കൻ കേരളത്തിലെ മറ്റു ജില്ലകളിലും മഴയെത്തുമെന്നാണ് അറിയിപ്പ്.

[ad_2]

Source link

Related Articles

Back to top button