World

അമീര്‍ സര്‍ഫറാസിന്റെ കൊലപാതകം: ഇന്ത്യയുടെ പങ്ക് സംശയിക്കുന്നെന്ന് പാക്ക് ആഭ്യന്തരമന്ത്രി

[ad_1]

ഇസ്​ലാമബാദ്∙ പാക്കിസ്ഥാനിലെ ജയിലില്‍ ക്രൂരമായ ആക്രമണത്തിന് വിധേയമായി കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിങ്ങിന്റെ കൊലയാളികളില്‍ ഒരാളായ അമീര്‍ സര്‍ഫറാസ് ലാഹോറില്‍ വെടിയേറ്റു മരിച്ചതിനു പിന്നില്‍ ഇന്ത്യയ്ക്കു പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പാക്ക് ആഭ്യന്തരമന്ത്രി മെഹ്‌സീന്‍ നഖ്‌വി. മുന്‍പുണ്ടായിട്ടുള്ള സംഭവങ്ങളുടെ അതേ മാതൃകയില്‍ തന്നെയാണ് അമീറും കൊല്ലപ്പെട്ടതെന്ന് നഖ്‌വി പറഞ്ഞു. പാക്ക് മണ്ണില്‍ നടന്ന മറ്റു നാലു കൊലപാതകങ്ങളിലും ഇന്ത്യയെ സംശയിക്കുന്നു. അന്വേഷണങ്ങള്‍ അവസാനിച്ചതിനു ശേഷം കൂടുതല്‍ പ്രസ്താവന നടത്തുമെന്നും നഖ്‌വി അറിയിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ ഇതിനോടു പ്രതികരിച്ചിട്ടില്ല.

ഞായറാഴ്ച ലഹോറിലെ ഇസ്‌ലാംപുര പ്രദേശത്ത് ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് അമീര്‍ സര്‍ഫറാസിനെ വെടിവച്ചു കൊല്ലുകയായിരുന്നു. വീട്ടിലെത്തിയ അക്രമികള്‍ കോളിങ് ബെല്‍ മുഴക്കി. വാതില്‍ തുറന്ന് പുറത്തിറങ്ങിയ അമീറിനെ തൊട്ടടുത്തുനിന്ന് വെടിവയ്ക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അമീറിന്റെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു.

[ad_2]

Source link

Related Articles

Back to top button