KERALALATEST NEWS

കേരള സർവകലാശാല

[ad_1]

kerala-uni

പരീക്ഷാ ഫലം

ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എ സംസ്‌കൃതം സ്‌പെഷ്യൽ (വേദാന്ത, ന്യായ, വ്യാകരണ, സാഹിത്യ & ജ്യോതിഷ) (റഗുലർ/ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മേയിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ (റഗുലർ & സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒക്‌ടോബറിൽ നടത്തിയ നാലാം സെമസ്​റ്റർ എം.ബി.എ ട്രാവൽ ആൻഡ് ടൂറിസം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ജൂലായിൽ നടത്തിയ മൂന്നാം സെമസ്​റ്റർ പഞ്ചവർഷ എം.ബി.എ ഇന്റഗ്രേ​റ്റഡ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

ആഗസ്​റ്റ് രണ്ടിന് നടത്തിയ ഒന്നാം സെമസ്​റ്റർ എം.എഡ് പരീക്ഷയുടെ പുനഃപരീക്ഷ ഏപ്രിൽ നാലിന് രാവിലെ 9.30 മുതൽ 12.30വരെ നടത്തും. വിവരങ്ങൾ വെബ്സൈറ്റിൽ.

ഏഴാം സെമസ്​റ്റർ ബാച്ചിലർ ഒഫ്‌ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം/ ബി.എച്ച്.എം.സി.​റ്റി) പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ 8 മുതൽ ആരംഭിക്കും.

2023 ഏപ്രിലിൽ നടത്തിയ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്​റ്റർ ബി.ആർക്ക്. ആർക്കിടെക്ച്ചർ പരീക്ഷയുടെ ഉത്തരക്കടലാസ്സുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി ഏപ്രിൽ 1, 2, 3 തീയതികളിൽ റീവാല്യുവേഷൻ (ഇ.ജെ പത്ത്) സെക്ഷനിൽ ഹാജരാകണം.

[ad_2]

Source link

Related Articles

Back to top button