KERALALATEST NEWS

‘പല പല ചിഹ്നം കാണുമ്പോൾ, നമ്മുടെ ചിഹ്നം മറക്കരുതേ’; രമ്യ ഹരിദാസ് ഇങ്ങനെ പാടിയതിന് പിന്നാലെ ഓട്ടോ ഡ്രൈവർമാരുടെ പ്രതികരണം

[ad_1]

remya

തിരൂർ: വടകുറുമ്പക്കാവിനു മുമ്പിൽ ഓട്ടോഡ്രൈവർമാർ കൂടിനിൽക്കുന്നു. അവരെ നോക്കി കൈയുയർത്തി ആലത്തൂർ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് പാടി; പോളിംഗ് ബൂത്തിൽ ചെല്ലുമ്പോൾ… പലപല ചിഹ്നം കാണുമ്പോൾ, നമ്മുടെ ചിഹ്നം മറക്കരുതേ… ഓട്ടോ ഡ്രൈവർമാരുടെ ചുണ്ടിൽ ചിരി. അവരോട് തമാശ കലർന്ന കുശലാന്വേഷണം.

ഇന്നലെ രാവിലെ ഡി.സി.സി ജനറൽ സെക്രട്ടറി കെ. അജിത്കുമാർ, യു.ഡി.എഫ് മണ്ഡലം കൺവീനർ എൻ.എ. സാബു തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരൂരിൽ നിന്നാണ് പ്രചാരണം തുടങ്ങിയത്. സെന്റ്‌ തോമസ് സ്‌കൂളിലെ കുട്ടികളുമായി കളിചിരി. ഫാ. പോൾസൺ പാലത്തിങ്കൽ ഉൾപ്പെടെയുള്ളവരോട് കുശലാന്വേഷണം. തുടർന്നാണ് വടകുറുംബക്കാവിലെത്തിയത്. ദേവിയുടെ അനുഗ്രഹം വാങ്ങിയതിനൊപ്പം ക്ഷേത്രം ജീവനക്കാരോടും തൊഴാനെത്തിയവരോടും വോട്ടഭ്യർത്ഥിച്ചു. തുടർന്ന് മുളങ്കുന്നത്തുകാവിലേക്ക്…

remya

എങ്ങനെയുണ്ട് പ്രചാരണം? പ്രതികരണം? മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എൻ.എ. സാബുവിനോട് ആരാഞ്ഞു. നല്ല പ്രതികരണമാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സ്ഥാനാർത്ഥിയെ കണ്ടാൽ പാട്ടുപാടാൻ പറയുകയാണ്. കൈയടിച്ച് അവരും കൂടെക്കൂടും. ആ പരലീ പരല് പരല് പൂവാലി പരല്, പരല്… എന്നിങ്ങനെ.

സ്ഥാനാർത്ഥി പറഞ്ഞത്

പ്രതീക്ഷിച്ചതിനെക്കാൾ നല്ല പ്രതികരണമാണ് ജനങ്ങളിൽ നിന്നുണ്ടാകുന്നത്. വളരെ നന്നായി പ്രചാരണവും മുന്നോട്ടു പോകുന്നു. എനിക്ക് ശുഭാപ്തിവിശ്വാസമുണ്ട്. എതിർ സ്ഥാനാർത്ഥി ആരാണെന്ന് നോക്കാറില്ല. എന്റെ പ്രവർത്തനം നന്നായി നടത്തുന്നതിലാണ് ശ്രദ്ധ. എല്ലായിടത്തുമെത്താൻ ഓടിനടക്കുന്നു. കഴിഞ്ഞ അഞ്ച് വർഷവും ജനങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. അവർക്കായി പലതും ചെയ്തു. അവരുടെ ജീവിതത്തിന്റെ ഭാഗമായി നിൽക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെയാകും. കഴിഞ്ഞ തവണ വിജയിച്ചതിന്റെ മാറ്റ് ഇത്തവണ ഒട്ടും കുറയില്ല. അഞ്ച് കൊല്ലത്തെ പ്രവർത്തനം കൊണ്ട് ജനങ്ങളുമായി കൂടുതൽ ഇടപെടാനായിട്ടുണ്ട്. എല്ലാ വീട്ടിലും എനിക്ക് വോട്ടുണ്ട്. ജയിക്കുമെന്ന പൂർണ വിശ്വാസവുമുണ്ട്.

നാട്ടുചർച്ചയിൽ കേട്ടത്

മന്ത്രി കെ. രാധാകൃഷ്ണൻ മത്സരിക്കുന്നതിനാൽ ഇടതുവോട്ടുകളിൽ വിള്ളലുണ്ടായേക്കില്ല. സംസ്ഥാന ഭരണത്തിൽ ജനങ്ങൾ തൃപ്തരല്ല. ശമ്പളപ്രതിസന്ധി ഉൾപ്പെടെയുള്ളവയിൽ സർക്കാർ ജീവനക്കാർക്കും എതിർപ്പുണ്ട്. വോട്ടിംഗിൽ ഇതെങ്ങനെ പ്രതിഫലിക്കുമെന്നറിയില്ല. സ്വതന്ത്രവോട്ടുകൾ കോൺഗ്രസിന് തുണയാകാം.

[ad_2]

Source link

Related Articles

Back to top button