KERALALATEST NEWS

നഗരങ്ങളിലല്ല, കേരളത്തിൽ ഇനി മുതൽ കൂടുതൽ പെറ്റിവീഴാൻ പോകുന്ന ഇടം വേറെ

[ad_1]

vehicle

ആലപ്പുഴ : പെറ്റി കേസുകളുടെ പ്രതിദിന ടാർഗറ്റ് കൂട്ടി നൽകിയതോടെ ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിലെ അന്വേഷണം ഇഴയുന്നതായി ആക്ഷേപം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമായതോടെ കേസുകളുടെ അന്വേഷണം വീണ്ടും മന്ദഗതിയിലായി.

ഓരോ സ്റ്റേഷനിലും പ്രതിദിനം 30 മുതൽ 35വരെ പെറ്റികേസുകളെങ്കിലും ചാർജ് ചെയ്യണമെന്നാണ് ഉന്നതങ്ങളിൽ നിന്ന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ടാർഗറ്റിലും കൂടുതൽ കേസുകൾ ചാർജ് ചെയ്ത് മേലുദ്യോഗസ്ഥരുടെ പ്രശംസ പിടിച്ചു പറ്റാൻ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ ശ്രമിക്കുമ്പോഴാണ്, അക്രമം, മോഷണം, മോഷണശ്രമംഉൾപ്പെടെയുള്ള കേസുകളിലെ അന്വേഷണം ഇഴയുന്നത്. പ്രതിമാസം രജിസ്റ്റർ ചെയ്യുന്ന ക്രിമിനൽ കേസുകളിൽ 50 ശതമാനത്തിൽ പോലും പ്രതികളെ കണ്ടെത്താൻ കഴിയുന്നില്ല. സി.സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകൾക്ക് സാദ്ധ്യതയേറെയായിട്ടും കുറ്റവാളികളെ പിടികൂടാൻ പൊലീസിന് കഴിയാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വാഹന പരിശോധനയുടെ തിരക്കുകളിൽ നിന്ന് മോചിതമാകാൻ കഴിയാത്തതാണെന്ന് ഉദ്യോഗസ്ഥർ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്.

ക്രിമിനൽ കേസുകളുടെ അന്വേഷണം ഇഴയുന്നതിനെപ്പറ്റി ചോദിച്ചാൽ, സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥരുടെ അംഗബലം കുറവാണെന്ന പതിവ് പല്ലവിയാണ് കേൾക്കുക.

ഹൈവേ പൊലീസിന്റെ ടാർഗറ്റ് 150

 ഇപ്പോൾ ഒരു സ്റ്റേഷൻ പരിധിയിൽ പ്രതിദിനം 40-50 പെറ്റി കേസുകൾ ചാർജ് ചെയ്യുന്നുണ്ട്

 കേസിന്റെ സ്വഭാവം അനുസരിച്ച് 30000രൂപ വരെ പിഴ ഈടാക്കും

 നിരീക്ഷണ ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനത്തിന്റെ വരുമാനം വേറെയും.

 ഹൈവേ പൊലീസിന് ലഭിച്ചിരിക്കുന്ന പ്രതിദിന പെറ്റി കേസ് ടാർഗറ്റ് 150

 റോഡ് നവീകരണം നടക്കുന്നത് മൂലും ഹൈവേ പൊലീസിന് പെറ്റി കേസുകളിലെ വരുമാനം കുറഞ്ഞിട്ടുണ്ട്

ജില്ലയിൽ

36 പൊലീസ് സ്റ്റേഷനുകൾ

4 ഹൈവേ പൊലീസ് യൂണിറ്റുകൾ

ദിവസേന ചാർജ് ചെയ്യുന്ന കേസുകൾ

പെറ്റി കേസുകൾ………………………….. 1500

പെറ്റികേസുകളിലെ വരുമാനം…….. 60 ലക്ഷം (മാസം)

[ad_2]

Source link

Related Articles

Back to top button