MANORAMA PREMIUM

ഇതാ, പാണക്കാട്ടെ ജനതാ ദർബാർ- Panakkad Thangal | IUML

[ad_1]

ഇതാ, പാണക്കാട്ടെ ജനതാ ദർബാർ- Panakkad Thangal | IUML | Manorama Premium

ഇതാ, പാണക്കാട്ടെ ജനതാ ദർബാർ- Panakkad Thangal | IUML | Manorama Premium

ആഴ്ചതോറും ആ കരുതലിൻ ദിനം: ഇവിടെയില്ല മതവും രാഷ്ട്രീയവും; ഇതാ, പാണക്കാട്ടെ ‘ജനതാ ദർബാർ’– വിഡിയോ

ഫിറോസ് അലി, ബിബിന ജോൺ ലൂക്ക

എല്ലാ ചൊവ്വാഴ്ചയും പാണക്കാട് തങ്ങൾ കുടുംബാംഗങ്ങളുടെ വീടുകളിൽ നൂറുകണക്കിനാളുകളെത്തും. അവരെ അവിടെയെത്തിക്കുന്നത് ഒരു വിശ്വാസമാണ്, ആശ്രയിച്ചെത്തുന്നവരെ ഒരിക്കലും കൈവിടില്ലെന്ന വിശ്വാസം.

ജാതി–മത ഭേദമന്യേ ‘തങ്ങളുപ്പാപ്പയെ’ അല്ലെങ്കിൽ ‘തങ്ങളുട്ടിയെ’ കാണാനെത്തുന്നവരെ പാണക്കാട്ട് കാത്തിരിക്കുന്നതെന്താണ്? കാണാം വിഡിയോ റിപ്പോർട്ട്.

പാണക്കാട്. മലപ്പുറം നഗരത്തോടു ചേർന്നു കടലുണ്ടിപ്പുഴയോരത്തെ കൊച്ചു ഗ്രാമം. പതിറ്റാണ്ടുകളായി കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ആത്മീയ, രാഷ്ട്രീയ നേതൃത്വത്തിന്റെ മേൽവിലാസവും പാണക്കാടാണ്. അര നൂറ്റാണ്ടിലേറെയായി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പദവി അലങ്കരിക്കുന്നത് പാണക്കാട് തങ്ങൾ കുടുംബത്തിലെ അംഗങ്ങളാണ്. രാഷ്ട്രീയത്തിന്റെ അതിർ വരമ്പുകൾ കടന്ന് ആത്മീയ നേതാക്കളെന്ന നിലയിൽ എല്ലാവരുടെയും ആദരം പിടിച്ചു പറ്റുന്നുവെന്നതാണ് പാണക്കാട് തങ്ങൾ കുടുംബത്തിന്റെ പ്രധാന പ്രത്യേകത.
ജനഹൃദയങ്ങളിൽ അവർക്കുള്ള സ്ഥാനത്തിന്റെ അടയാളം എല്ലാ ചൊവ്വാഴ്ചയും പാണക്കാട് തങ്ങൾ കുടുംബാംഗങ്ങളുടെ വീടുകളിൽ നേരിട്ട് കാണാം. പാണക്കാട് തങ്ങന്മാരെ നേരിട്ടു കണ്ട് സങ്കടം പറയാനും വിശേഷങ്ങൾക്ക് ക്ഷണിക്കാനും കുടുംബത്തിലെ സന്തോഷം പങ്കിടാനും നൂറു കണക്കിനാളുകളാണ് പാണക്കാട്ടെ ‘ജനതാ ദർബാറി’ലെത്തുന്നത്.
മൂന്നു നൂറ്റാണ്ടു മുൻപ് അറേബ്യയിലെ യെമനിൽ നിന്നാണു സയ്യിദ് (തങ്ങൾ) വംശം ആദ്യമായി കേരളത്തിൽ എത്തിയത്. ഹിജ്റ വർഷം 1181ൽ വളപട്ടണത്താണ് അലി ശിഹാബുദ്ദീൻ തങ്ങൾ എത്തിയത്. അദ്ദേഹത്തിനു മകൻ ഹുസൈനിലൂടെയാണു ഗോത്രം വളർന്നത്.

3kip53uu2g0bsmbu4j22p2hc1f-2024-03 3kip53uu2g0bsmbu4j22p2hc1f-2024-03-28 mo-politics-parties-iuml 7uem8kbt563ud7q89ptcc6m582 55e361ik0domnd8v4brus0sm25-2024 3kip53uu2g0bsmbu4j22p2hc1f-list 55e361ik0domnd8v4brus0sm25-2024-03-28 mo-news-common-mm-premium mo-politics-leaders-panakkadsayedhyderalishihabthangal mo-premium-multimedia-premium 3kip53uu2g0bsmbu4j22p2hc1f-2024 mo-premium-lifestylepremium mo-news-kerala-personalities-panakkad-sadiqali-shihab-thangal 55e361ik0domnd8v4brus0sm25-list 55e361ik0domnd8v4brus0sm25-2024-03

[ad_2]

Source link

Related Articles

Back to top button